റഷ്യയിലെ വിൽപ്പന നിർത്തലാക്കി ആപ്പിൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (20:00 IST)
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരെയുള്ള ഉപരോധ നടപടികളുമായി ആപ്പിൾ. രാജ്യത്തെ വിൽപ്പന കമ്പനി നിർത്തി.

കഴിഞ്ഞ ആഴ്ചയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് നിർത്തിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തണമെന്ന യുക്രൈന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :