1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Another indian student dies in ukraine

യുക്രെയ്‌നിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു

യുക്രെ‌യ്‌ൻ
കീവ്: യുക്രെയ്‌നിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. പക്ഷാഘാതം പിടിപ്പെട്ട് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാലാണ് മരിച്ചത്. 22 വയസ്സായിരുന്നു.
 
അസുഖബാധിതനായി വിനിസിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനിസിയയിലെ നാഷണൽ പൈറോഗോവ് മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ കർണാടക സ്വദേശി നവീൻ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ യുക്രെയ്‌നിലെ ഖാർക്കീവിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
അടുത്ത ലേഖനം
സംപ്രേക്ഷണ വിലക്ക്: മീഡിയ വൺ സുപ്രീം കോടതിയെ സമീപിച്ചു