വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 4 ഏപ്രില്‍ 2020 (11:25 IST)
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് പുതിയ ഡേറ്റ ആഡോൺ പ്ലാൻ അവതരിപ്പിച്ച് എയർടെൽ. 100 രൂപയ്ക്ക് 15 ജിബി ഡേറ്റ ലഭിയ്ക്കുന്ന പ്ലാനാണ് പ്രഖ്യപിച്ചിരിക്കുന്നത്. എന്നാൽ ഈ ഓഫർ എല്ലാവർക്കും ലഭിക്കില്ല. തിരഞ്ഞെടുത്ത പോസ്റ്റ്‌പെയ്‌ഡ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഓഫർ ലഭിക്കുക.
200 രൂപയ്ക്ക് 35 ജിബി ഡേറ്റ ലഭിയ്ക്കുന്ന മറ്റൊരു ഓഫറും എയടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറിന് അർഹരണോ എന്ന് മൈ
എയർടെൽ അപ്പിൽ കയറിയാൽ വ്യക്തമാകും. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിദിന ഡേറ്റ പരിധിയില്ല. മാത്രമല്ല ഒരു മാസം ബാക്കി വരുന്ന ഡേറ്റ അടുത്ത മാസത്തെ ഡേറ്റ ബാലസിലേയ്ക്ക് ആഡ് ആവുകയും ചെയ്യും. ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് ഒരു മാസത്തേയ്ക്ക് സൗജന്യ ബ്രോഡ്ബാൻഡ് നൽകുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു.