അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (20:57 IST)
രാജ്യത്ത് 5ജി സേവനങ്ങൾ അടുത്തവർഷം മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നാല് മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക.
എയർടെൽ,ജിയോ,വോഡഫോൺ-ഐഡിയ എന്നീ കമ്പനികൾ സേവനം നൽകും. ടെലികോം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഗുരുഗ്രാം, ബംഗലൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ദില്ലി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് 5ജി സേവനങ്ങൾ ലഭ്യമാവുക.
അതേസമയം 5 ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നുള്ള ജിയോ പുറത്തുവിട്ട കണക്കുകൾ ടെലികോം രംഗത്തെ വരാനിരിക്കുന്ന വളർച്ചയെയാണ് ചൂണ്ടികാണിക്കുന്നത്. ഇന്ത്യയില്‍ 5ജി എത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 5ജി വിപണിയായി
ഇന്ത്യ മാറും.