കുറുക്കന്‍മൂലയിലെ 'മിന്നല്‍ മുരളി'യെ വെല്ലാന്‍ ആരുണ്ട്? നെറ്റ്ഫ്ളിക്സ് ഇന്ത്യ പട്ടികയില്‍ ഒന്നാമത് തന്നെ ടോവിനോ ചിത്രം !
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (14:59 IST)
കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. മലയാളസിനിമയില്‍ നിന്നെത്തുന്ന ആദ്യത്തെ സൂപ്പര്‍ഹീറോ തന്നെയാണ് നെറ്റ്ഫ്‌ലിക്‌സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റില്‍ ഒന്നാമത്.
ഡിസംബര്‍ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. അന്നുമുതല്‍ മിന്നല്‍ മുരളി ഇന്ത്യന്‍ ടോപ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക് എന്നിവയെല്ലാം ലിസ്റ്റില്‍ മിന്നല്‍ മുരളിക്ക് താഴെയാണ്.
സൂപ്പര്‍ഹിറ്റ് സീരീസുകളായ മണി ഹീസ്റ്റിനെയും സ്‌ക്വിഡ് ഗെയിമിനെയുമൊക്കെ മലയാളത്തിന്റെ സ്വന്തം മിന്നല്‍ മുരളി പിന്നിലാക്കി.