അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (15:59 IST)
രാജ്യത്തെ 256 ജില്ലകളിൽ സ്വർണാഭരണങ്ങളുടെ നിർബന്ധിത ഹാൾ മാർക്കിങ് സുഗമമായി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇത് ഉടൻ തന്നെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ക്യാബിനെറ്റ് നോട്ടീൽ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ജൂൺ 23 മുതൽ 256 ജില്ലകളിൽ നിർബന്ധിതമാക്കിയിട്ടുണ്ട്. ഈ ജില്ലകളിൽ ഒരു ഹാൾമാർക്കിങ് കേന്ദ്രമെങ്കിലും പ്രവർത്തിക്കുന്നുണ്ട്.നിർബന്ധിത ഹാൾമാർക്കിങ് ഏർപ്പെടുത്തിയ ശേഷം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റർ ചെയ്‌ത ജില്ലകളുടെ എണ്ണം മൂന്നിരട്ടി വർധിച്ചതായും മന്ത്രാലയം അറിയിച്ചു. 1.27 ലക്ഷം ജ്വല്ലറികൾ നിലവിൽ ബിഐഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വർഷം ജനുവരി പതിനഞ്ചു മുതൽ രാജ്യവ്യാപകമായി ഹാൾമാർക്കിങ് നിർബന്ധമാക്കാനാണ് സർക്കാർ നേരത്തെ നിശ്ചയിച്ചിരിക്കുന്നത്.