53.3 കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു
106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ഓൺലൈനിൽ ചോർന്നു. വ്യക്തിപരമായ വിവരങ്ങൾ അടക്കം ആർക്കും സൗജന്യമായി ഇവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് വിവരങ്ങൾ ചോർന്നത് എന്നാണ് റിപ്പോർട്ട്.
ഫോൺ നമ്പറുകൾ,ഫേസ്‌ബുക്ക് ഐഡികൾ,സ്ഥലവിവരങ്ങൾ,ഇമെയിൽ അക്കൗണ്ടുകൾ എന്നിവയെല്ലാം ഈ വിവരങ്ങളിൽ ഉൾപ്പെടുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ അക്കൗണ്ടുകൾ ഉൾപ്പടെയാണ് ചോർന്നിരിക്കുന്നത്.
60 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകളും ചോർന്നു. എന്നാൽ ഈ റിപ്പോർട്ടിനോട് ഈ ചോർച്ച നടന്നത് രണ്ട് വർഷം മുൻപാണെന്നാണ് ഫേസ്‌ബുക്ക് പ്രതികരിച്ചത്. 2019 ൽ ഇത് ചോരാന്‍ ഇടയായ പ്രശ്നങ്ങള്‍ തീര്‍ത്തതാണെന്നും ഫേസ്‌ബുക്ക് പറഞ്ഞു.