1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. India govet blocked 2731 twitter accounts

കഴിഞ്ഞ വർഷം ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തത് 2713 ട്വിറ്റർ അക്കൗണ്ട്, 1717 ഫേസ്‌ബുക്ക് അക്കൗണ്ട്

ട്വിറ്റർ
കഴിഞ്ഞ വർഷം ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തത് 2731 ട്വിറ്റർ അക്കൗണ്ടുകളെന്ന് കേന്ദ്രസർക്കാർ. 2020ൽ 1717 ഫേസ്‌ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്‌തു. രാജ്യത്തിന്റെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് പൂട്ടിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
 
ഐടി ആക്‌ട് 69 എ പ്രകാരമായിരുന്നു നടപടി. ഐടി മന്ത്രി സഞ്ജയ ദത്രെ പാർലമെന്റിനെ രേഖമൂലം അറിയിച്ചതാണ് ഈ വിവരങ്ങൾ.2019 ല്‍ 1041 ട്വിറ്റര്‍ അക്കൗണ്ടുകളായിരുന്നു സര്‍ക്കാറിന്റെ ആവശ്യപ്രകാരം ബ്ലോക്ക് ചെയ്തത്. അതേസമയം ഫെയ്‌സ്ബുക്ക് 2049 അക്കൗണ്ടുകള്‍ 2019 ല്‍ പൂട്ടിയിരുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക് കൊവിഡ്, 11 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14