അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ജൂണ്‍ 2022 (21:03 IST)
ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്സ് ഹൊറിസോൺ ആപ്പിൽ ഒരു അപരിചിതൻ തന്നെ വെർച്വലായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരിയായ ഗവേഷക. വെർച്വലായി ബലാത്സംഗത്തിന് ഇരയാവുമ്പോൾ ഒരാൾ അത് കണ്ടിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
മെറ്റാവേഴ്‌സിലെ അനുഭവം വിഭ്രാന്തി ഉണർത്തുന്ന പോലെയായിരുന്നുവെന്ന് യുവതി പറയുന്നു. തനിക്കെന്താണ് സംഭവിക്കുന്നതെന്നചിന്ത ഒരു ഭാഗത്തും ഇത് എന്റെ ശരീരമല്ലല്ലോ എന്ന ചിന്ത മറുഭാഗത്തുമുണ്ടായിരുന്നു. അതേസമയം സുരക്ഷ സംബന്ധിച്ച സെറ്റിംഗ്സ് ഉപയോഗിക്കാതിരുന്നതാണ് യുവതി ആക്രമണത്തിന് ഇരയാകാൻ കാരണമെന്ന് മെറ്റാവേഴ്സ് വ്യക്തമാക്കി.