വ്യവസായ മന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് സന്ദേശം: ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 മെയ് 2022 (09:41 IST)
വ്യവസായ മന്ത്രി പി.രാജീവിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങള്‍ അയച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. 8409905089 എന്ന നമ്പറില്‍ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്‍കിയാണ് സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :