കാപ്പിയിൽ കോഴിയിറച്ചി: ഹോട്ടലിനെതിരെ പരാതിയുമായി യുവാവ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (19:29 IST)
ഡൽഹി: കാപ്പിയിൽ കോഴിയിറച്ചി കണ്ടെത്തിയതായി പരാതി നൽകി യുവാവ്. തേർഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെ സുമിത് സൗരഭ് എന്ന യുവാവാണ് പരാതി നൽകിയത്.

ഫുഡ് ഡെലിവറി ആപ്പായി സൊമാറ്റോയിലൂടെയാണ് സുമിത് കാപ്പി ഓർഡർ ചെയ്‌തത്‌. കാപ്പി അല്പം കുടിച്ച് കഴിഞ്ഞപ്പോഴാണ് കോഴിയിറച്ചിയുടെ കഷ്ണം ലഭിച്ചത്. ഇത് ചിത്രം സഹിതം സുമിത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടലിനെയും സൊമാറ്റോയെയും സുമിത് ടാഗ് ചെയ്തിരുന്നു.

അതേസമയം പരാതിയെ പറ്റി അന്വേഷിക്കുമെന്ന് സൊമാറ്റോ വ്യക്തമാക്കി. സംഭവത്തിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :