പതിനായിരം രൂപയില്‍ താഴെ വിലയുള്ള അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍

PRO


9999 രൂപയാണ് ഈ സ്മാര്‍ട്ഫോണിന് ഫ്ലിപ്‌കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വിലയിട്ടിരിക്കുന്നത്. 3ഡി സംവിധാനം ഗ്ലാസുകളില്ലാതെയും കാണാന്‍ കഴിയും. 5ഇഞ്ചാണ് ഫോണിന്‍റെ ഡിസ്പ്ളെ. ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.1.2 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

1GHz ഡ്യുയല്‍ കോര്‍ പ്രോസസ്സറുള്ള ഈ സ്മാര്‍ട് ഫോണ്‍ ഇരട്ട സിം ഇടാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 32 ജിബി വരെ കൂട്ടാവുന്ന മെമ്മറിയാണ് ഫോണിലുള്ളത്.

5 മെഗാപിക്സല്‍ പിന്‍ ക്യാമറയാണ് മൈക്രോമാക്സ് കാന്‍വാസ് 3ഡിയിലുള്ളത്. വിജിഎയാണ് ഫോണിന്‍റെ മുന്‍ ക്യമറ. വൈഫൈ, ബ്ളുടൂത്ത് 4.0മൈക്രോ യുസ്ബി തുടങ്ങിയവയാണ് കാന്‍വാസ് 3ഡിയിലെ കണക്ടിവിറ്റി ഡിവൈസുകള്‍. 4.5 മണിക്കൂര്‍ സംസാര സമയം പറയുന്ന ഫോണില്‍ ‍2,000mAh ബാറ്ററിയാണുള്ളത്.

ചെന്നൈ| WEBDUNIA|
കടുത്ത മല്‍സരമാണ്‌ ഇന്ത്യന്‍ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളും വിദേശകമ്പനികളും നടത്തുന്നത്‌. വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിയ നോക്കിയ അടിതെറ്റി വീഴുന്നതും, ആപ്പിളും സാംസങ്ങും മൈക്രോമാക്സും കാര്‍ബണും ഉയരങ്ങള്‍ കീഴടക്കുന്നതുമാണ്‌ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെ പ്രധാന സവിശേഷത.

ഒരു സ്‌മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ ഇപ്പോള്‍ ഏതുവാങ്ങണെമെന്ന സംശയമാണ് എല്ലാവര്‍ക്കും‌. കാരണം പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ മോഡലുകളാണ്‌ വിപണിയിലുള്ളത്‌. എന്നാല്‍ ഇന്ന്‌ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന പതിനായിരത്തില്‍ താഴെ വിലയുള്ള ഏറ്റവും മികച്ച അഞ്ചു ബ്രാന്‍ഡുകളും അവയുടെ വിലയും(പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങള്‍)മൈക്രോമാക്സ് കാന്‍‌വാസ് ത്രീഡി A115:
അടുത്ത പേജ്-ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :