സാംസംങ് ഗാലക്സി എസ് 4: ഏറ്റവും വേഗമേറിയ സ്മാര്‍ട്‌ഫോണ്‍?

ചെന്നൈ| WEBDUNIA|
PRO
സാസംങിന്റെ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട് ഫോണായ എസ് 4 ഏറ്റവും വേഗമേറിയ സ്മാര്‍ട്‌ഫോണ്‍ എന്നു പഠനം. 1.6 ജിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ പ്രോസസറായുമാണ് എത്തുന്നതെന്നാണ് അഭ്യൂഹം.

ഫോണുകളുടെ താരതമ്യപഠനം നടത്തുന്ന ഗീക്‍ബെഞ്ച് എന്ന ബെഞ്ച്മാര്‍ക് റിപ്പോര്‍ട്ട് ഗാലക്സി എസ് 4നെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്ന പഠനം അനുസരിച്ച് ഐ ഫൊണ്‍ 5, ബ്ലാക്‍ബെറി ഇഡഡ് 10, എച്ച് ടി സി വണ്‍, എല്‍ ജി നെക്സസ് 4 എന്നിവയെ കവച്ചു‌വെച്ച് സ്മാര്‍ട്ഫോണ്‍ ഒന്നാം സ്ഥാനത്ത് എത്തി.

3163 സ്കോറാണ് പ്രൈം ടാബ് നടത്തിയ താരതമ്യ പഠനത്തില്‍ സാംസംങ് നേടിയത്. നിരവധി സവിശേഷതകളുമായാണ് എത്തുന്നത്.

ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5 ഇഞ്ചാണ് ഉള്ളത് . ഫോണെന്നതിനേക്കാള്‍ ഒരു ഫാബ്‌ലെറ്റെന്ന് ഇതിനെ വിളിക്കാനാകും. ഗാലക്‌സി എസ് 4 എത്തിയിരിക്കുന്നു എന്നര്‍ഥം. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്‌സല്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. പോറലുകള്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 2 ആണ് ഉപയോഗിച്ചിട്ടുള്ളത്.

1.9 ജിഗാഹേര്‍ട്സ് ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്‌സി എസ് 4 ലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത്. 2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക. സംതൃപ്തി നല്‍കിയില്ലെങ്കില്‍ ബാറ്ററി മാറ്റുകയും ചെയ്യാം.

16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്‌സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.

ഒരാള്‍ പറയുന്ന കാര്യം ടെക്സ്റ്റായി വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന സാംസംങ് ടി എന്ന ആപ്ലിക്കേഷന്‍ സഹായിക്കും.നിലവില്‍ എട്ട് ഭാഷകളാണ് എസ്.ട്രാന്‍സിലേറ്ററില്‍ ഉള്ളത് . ഗാലക്‌സി എസ് 4 നെ ടിവിയുടെ റിമോട്ട് കണ്‍ട്രോളറായും മാറ്റാനാകും. എസ് ഹെല്‍ത്ത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്ന തരത്തിലാണ് രൂപം നല്‍കിയിരിക്കുന്നത്.

ഗാലക്‌സി എസ് 4 ന്റെ വിലയെക്കുറിച്ച് സാംസങ് സൂചനയൊന്നും നല്‍കിയിട്ടില്ല. എങ്കിലും, ഏതാണ്ട് 40,000 രൂപ മുതലാകും ഗാലക്‌സി എസ് 4 ന്റെ വിലയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :