ബ്രോഡ്‌കോം ചിപ്പുള്ള കാര്‍ബണ്‍ സ്മാര്‍ട്‌ഫോണ്‍ 7,990 രൂപയ്ക്ക്

ചെന്നൈ| WEBDUNIA|
PRO
വില്‍പ്പനയില്‍ പലപ്പോഴും വമ്പന്മാര്‍ക്ക് ഭീഷണിയാവുന്ന ഇന്ത്യന്‍കമ്പനിയായ കാര്‍ബണിന്റെ പുതിയൊരു സ്മാര്‍ട്ഫോണ്‍ കൂടി ഇന്ത്യയിലെത്തുന്നു. 7990 രൂപയ്ക്കാണ് കാര്‍ബണ്‍ സ്മാര്‍ട് എ12 എന്ന ഫോണ്‍ വിപണിയിലെത്തിക്കുന്നത്.

അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതക്കളായ ബ്രോഡ്കോം ചിപ്പ് ഉപയോഗിച്ചുള്ള 1GHz ARM Cortex A9 പ്രോസസറാണ് ഇതില്‍ ഉപയോഗിക്കുന്നത്. 512 എം‌ബിയാണ് റാം.

4.5 ഇഞ്ച് കാപസിറ്റീവ് സ്ക്രീനാണ് ക്യു എച്ച്ഡി ഡിസ്പേ ഉള്ള ഈ ഫോണിലുള്ളത്. 4 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 5 മെഗാപിക്സല്‍ റിയര്‍ ക്യാമറയുണ്ട്. പക്ഷേ മുന്‍വിജി‌എയാണ്.

ഡ്യുയല്‍ സിം, 3ജി, വൈഫൈ, 1800 എം‌എ‌എച്ച് ബാറ്ററി എന്നിവയും ഈ ഫോണിലുണ്ട്. ഇപ്പോള്‍ ആന്‍ഡ്രൊയിഡ് 4.0 ഐസ്ക്രീം സാന്‍ഡ്‌ വിച്ച് ഒ എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മാസം തന്നെ ഈ ഫോണ്‍ നിപണിയില്‍ എത്തുമെന്നാണ് കാര്‍ബണ്‍ പറയുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :