ഒരു വിലയുദ്ധത്തിന് മറ്റ് മുന്‍നിര കമ്പനികളോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച പുതിയ ഫോണാണ് ഗാലക്‌സി സ്റ്റാര്‍. ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില വെറും 5240 രൂപ മാത്രം.
നോക്കിയയുടെ ആഷ സീരീസുകള്‍ക്കും മൈക്രോമാക്‌സിന്റെയും കാര്‍ബണിന്റെയും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്ത്യയില്‍ പ്രിയം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സാംസങിന്റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന്റെ വരവ്. സാംസങിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായി രംഗത്തുണ്ടായിരുന്നത് ഗാലക്‌സി വൈ ആയിരുന്നു. 5890 രൂപയാണ് അതിന്റെ വില.
ഡ്യുവല്‍ സിം ഫോണാണ് ഗാലക്‌സി സ്റ്റാര്‍. A5 1GHz പ്രൊസസര്‍ കരുത്തുപകരുന്ന ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമിലാണ്. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റേറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സ്റ്റോറേജ് 32 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാം. മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉള്ള ഗാലക്‌സി സ്റ്റാറില്‍ രണ്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.