എല്‍ ജിയുടെ ഒപ്ടിമസ് വണ്‍ പുറത്തിങ്ങിയത് ഒക്ടോബര്‍ 2010നാണ് പിന്നാല നിരവധി ഒപ്ടിമസ് സിരീസുകളും പുറത്തിറങ്ങി. പക്ഷേ ഒപ്ടിമസ് ജി എന്ന സ്മാര്‍ട്ഫോണാണ് എല്‍ ജിയ്ക്ക് അമേരിക്കയില്‍ ആപ്പിളിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ സഹായകമായത്.
എല്‍ ജി ഒപ്ടിമസ് ജി എന്ന കിടിലന്‍ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് എല്‍ജിക്ക് അമേരിക്കയില്‍ അപ്രതീക്ഷിതനേട്ടം സമ്മാനിച്ചത്. വടക്കന്‍ അമേരിക്കയില്‍ മാത്രം പത്തുലക്ഷം ഒപ്ടിമസ് ജി ഹാന്‍ഡ്‌സെറ്റുകള്‍ കഴിഞ്ഞവര്‍ഷം വിറ്റുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒപ്ടിമസ് ജിയുടെ പരിഷ്കരിച്ച പതിപ്പ് എല്‍ജി പുറത്തിറക്കി. എല്‍ജി ഒപ്ടിമസ് ജി പ്രോ (LG Optimus G Pro) എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍ ദക്ഷിണകൊറിയയിലായിരുന്നു ആദ്യമിറക്കിയത്
എല്‍ജി കമ്പനിയുടെ ആദ്യ ഫുള്‍ എച്ച് ഡി. സ്മാര്‍ട്‌ഫോണാണിത്. 1920 X 1080 പിക്‌സല്‍സോടു കൂടിയ 5.5 ഇഞ്ച് 1080 പി ഡിസ്‌പ്ലേയുള്ള ഓപ്ടിമസ് ജി പ്രോ ഫാബ്‌ലറ്റ് ഗണത്തില്‍ പെടും. 1.7 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗന്‍ 600 പ്രൊസസര്‍, രണ്ട് ജിബി ഡിഡിആര്‍ റാം, 32 ജിബി സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്.
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ വെര്‍ഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് ജി പ്രോയില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. രണ്ടു ക്യാമറകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് കൊണ്ട് വീഡിയോ ദൃശ്യങ്ങളെടുക്കാവുന്ന ഡ്യുവല്‍ റെക്കോഡിങ്,
360 ഡിഗ്രി പനോരമ ദൃശ്യങ്ങളെടുക്കാവുന്ന വിആര്‍ പനോരമ എന്നീ സംവിധാനങ്ങളും ഫോണിന്റെ സവിശേഷതകളാണ്. 3140 എംച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 30000നും 40000നും ഇടയ്ക്കായിരിക്കും ഫോണിന്റെ വില.