കൈവീശിയാല്‍ മിണ്ടാതിരിക്കുന്ന ഫോണ്‍

ലാസ് വേഗാസ്| WEBDUNIA| Last Modified തിങ്കള്‍, 7 ജനുവരി 2008 (16:47 IST)
ലോകത്തെ മൊബൈല്‍ നിര്‍മ്മാതക്കളില്‍ നാലാം സ്ഥാനമുള്ള സോണി എറിക്സണ്‍ വ്യത്യസ്തമാ‍യ മൊബൈല്‍ ഫോണുമായി വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. കൈവീശിയാല്‍ നിശബ്ദമാകുന്ന ഫോണാണ് സോണി എറിക്സണ്‍ അവതരിപ്പിക്കുന്നത്.

ഫോണിനു മുകളിലൂടെ കൈവീശിയാല്‍ റിംഗ് ടോണ്‍ നിലയ്ക്കുകയും കോള്‍ നിരാകരിക്കുകയും ചെയ്യാവുന്ന സംവിധാനമാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ ഫോണ്‍ വിപണിയില്‍ എത്തും.

അതുപോലെ തന്നെ അലാറം നീട്ടിവയ്ക്കാനും ഈ കൈവീശല്‍ രീതി ഉപയോഗിക്കാം. ഇതു കൂടാതെ മറ്റ് ചില പുത്തന്‍ മോഡലുകള്‍ കൂടി അവതരിപ്പിക്കുന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഗ്രഹ സ്ഥാനനിര്‍ണ്ണയ സംവിധാനവും ഗൂഗിളിന്‍റെ മാപ്പിംങ് സേവനവും ഉള്ള വോക്ക് മാന്‍ ഫോണായ ഡബ്ല്യൂ760 ആണ് ഇതിലൊന്ന്.

മ്യൂസിക് ഫോണുകളുടെ വിപണിയില്‍ നോക്കിയ, സാംസങ്, എന്നീ കമ്പനികളുമായാണ് സോണി എറിക്സണ് പ്രധാനമായും മത്സരിക്കേണ്ടി വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :