മൊബൈലില്‍ പാട്ടു വാങ്ങാം

mobile
WDFILE
ആവശ്യക്കാര്‍ക്ക് സംഗീതം വില്‍ക്കാനുള്ള ചില പദ്ധതികളാണ് ഇനി ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്. തങ്ങളുടെ ഹാന്‍ഡ് സെറ്റുകള്‍ക്കൊപ്പം ഉപഭോക്താക്കളെ സംഗീതം കേള്‍പ്പിക്കാനുള്ള സൌകര്യമൊരുക്കാനാണ് ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളുടെ ശ്രമം. നോക്കിയയും സോണി ഐറിക്സണും ഈ സംഗീതസേവനത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞപ്പോള്‍ എല്‍ ജി, സാംസംഗ്, മോട്ടറോള എന്നിവരും ഇതേ നീക്കമാണ് നടത്തുന്നത്.

ഇന്ത്യയില്‍ 31 ദശലക്ഷം ആള്‍ക്കാര്‍ മൊബൈല്‍ വഴി ഇന്‍റര്‍നെറ്റില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇത്തരക്കാര്‍ക്ക് പണം നല്‍കുന്ന മുറയ്‌ക്ക് സംഗീതം ഡൌണ്‍ ലോഡ് ചെയ്യാനുള്ള സൌകര്യമാണ് നോക്കിയയും സോണി ഐറിക്സണും ഹാന്‍ഡ് സെറ്റുകളിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഈ വിദ്യകള്‍ നോക്കിയ ഏറ്റവും പുതിയ മോഡലായ എന്‍ 81 ,എന്‍95 8 ജിബി എന്നിവയിലൂടെ ഇന്ത്യാക്കാര്‍ക്കു മുന്നില്‍ തുറന്നിരിക്കുന്നു.

നോക്കിയയുടെ ഇന്‍റര്‍നെറ്റ് സേവനമായ ഒവിയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ലഭിക്കും. ഒവിയുടെ ഭാഗമായ എന്‍-ഗേജിലൂടെ ഉപഭോക്താക്കള്‍ക്ക് പബ്ലിഷറിന്‍റെയോ ആര്‍ട്ടിസ്റ്റിന്‍റെയോ പേരു തപ്പിയെടുത്ത് സംഗീതവും ഗെയിമുകളും വാങ്ങാനാകും. ഒവിയിലെ ഒവി അംബ്രല്ലാ ഒരു നോക്കിയാ മാപ്പു തന്നെ ഉപഭോക്താവിനു മുന്നിലെത്തിക്കുന്നു. വരുന്ന മാസങ്ങളില്‍ നെറ്റിന്‍റെ അനന്ത സാധ്യതകള്‍ സാധ്യമാക്കുന്ന ഒവി ഇന്ത്യയിലെത്തും.

സോണി ഐറിക്സണ്‍ മ്യൂസിക്ക് ഷെയറിംഗ് സംവിധാനം 2004 മുതല്‍ പ്ലേ നൌ എന്ന പേരില്‍ നല്‍കിവരുന്നുണ്ട്. ഈ സംവിധാനം 2008 ല്‍ വിപുലപ്പെടുത്താനും കണ്ടന്‍റുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും 2008 പകുതി മുതല്‍ തുടങ്ങാനാണ് ഇരിക്കുന്നത്. ഇന്ത്യയില്‍ മൊബൈല്‍ വിനോദ വിപണിയുടെ 37 ശതമാനം എസ് എം എസ് ഇതര ഡേറ്റാ വരുമാനമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ മോബൈല്‍ ഡേറ്റായിലൂടെ മാത്രം സമ്പാദിക്കുന്നത് 6,300 കോടിയാണ്. മറ്റു വിനോദ വിഭാഗത്തിലൂടെ1,500 കോടിയും മൊബൈല്‍ കമ്പനികള്‍ സമ്പാദിക്കുന്നു.

WEBDUNIA|
നോക്കിയയും സോണീ ഐറിക്സണും അന്താരാഷ്ട്ര സംഗീത കമ്പനികളായ യൂണിവേഴ്‌സല്‍, വാര്‍നര്‍ മ്യൂസിക് ഗ്രൂപ്പ്, ഇ എം ഐ, സോണി ബി എം ജി എന്നിവരുമായി സംഗീത കാര്യത്തില്‍ കരാറുകള്‍ നിലവിലുണ്ട്. ഇതിനു പുറമേ നോക്കിയ എന്‍-ഗേജിനു വേണ്ടി ഇലക്ട്രോണിക്‍സ് ആര്‍ട്‌സ്, ഗെയിം ലോഫ്റ്റ് എന്നിവരുമായും കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :