ചെന്നൈ|
WEBDUNIA|
Last Modified ബുധന്‍, 14 നവംബര്‍ 2007 (09:25 IST)
കൊറിയയിലെ ഇലക്‍ട്രോണിക് ഭീമനായ സാംസങിന്‍റെ ഇന്ത്യന്‍ ഘടകമായ സാംസങ് ഇന്ത്യ 100 മില്യന്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. നാലു വര്‍ഷങ്ങളിലായാണ് ഈ നിക്ഷേപം നടത്തുക.
സാംസങ് ഇന്ത്യയുടെ ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പുദൂരിലെ വ്യവസായ ശാലയുടെ വികസനത്തിനാവും ഈ നിക്ഷേപം ഉപയോഗിക്കുക.
ശ്രീപെരുമ്പുദൂരിലെ സാംസങ് നിര്‍മ്മാണകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി നിര്‍വഹിച്ചു.
ആകെയുള്ള 100 മില്യന്‍ ഡോളര്‍ നിക്ഷേപത്തില്‍ 30 മില്യന്‍ ഡോളര്‍ കളര്‍ ടെലിവിഷന്‍ നിര്‍മ്മാണ മേഖലയിലേക്കാണുള്ളത്. ആഭ്യന്തര വിപണിയിലേക്കും കയറ്റുമതിക്കുമുള്ള കളര്‍ ടെലിവിഷനുകളാണ് ഇവിടെ നിര്‍മ്മിക്കുക.
നിലവില്‍ കമ്പനിക്ക് ഉത്തരപ്രദേശിലെ നോയിഡയില്‍ നിര്‍മ്മാണ കേന്ദ്രമുണ്ട്.