ഏറ്റവും ആധുനികമായ ചിപ്പ് രൂപകല്‍പന ചെയ്യുന്നതിനായി ലോകത്തിലെ പ്രമുഖരായ ഏഴു ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ സഹകരിക്കാന്‍ തീരുമാനിച്ചു. ഐബിഎം, സാംസങ്, തോഷിബ, എഎംഡി, ചാര്‍ട്ടേഡ്, ഇന്‍ഫിനിയന്‍, ഫ്രീസ്കെയില്‍ എന്നി കമ്പനികളാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിരിക്കുന്നത്.
പരീക്ഷണ ചെലവ് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സഹകരണം. കൂടുതല്‍ ട്രാന്‍സിസ്റ്ററുകളടങ്ങിയ ചിപ്പ് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. വളരെ ചെലവേറിയ പദ്ധതിയണിത്.
ചിപ്പ് രൂപകല്‍പന, പുരോഗമനം, ഉത്പാദനം എന്നിവയില്‍ ഏഴു കമ്പനികളും സഹകരണം ഉറപ്പാക്കും. ഇതിനായി പുതിയ ഫാക്ടറി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഒന്നാമത്തെ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍റല്‍ ഈ സഖ്യത്തില്‍ ഭാഗമയിട്ടില്ല. അവര്‍ ഒറ്റയ്ക്ക് പരീക്ഷണങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്.