സാംസങ്ങ്‌ ശ്രീപെരുമ്പതൂരില്‍

ചെന്നൈ: | WEBDUNIA|
രാജ്യത്തെ ടെലിവിഷന്‍ നിര്‍മ്മാണസാധ്യത മുന്നില്‍ കണ്ട്‌ സാംസങ്ങ്‌ ശ്രീപെരുമ്പത്തൂരില്‍ പുതിയ ടെലിവിഷന്‍ നിര്‍മ്മാണശാല ആരംഭിച്ചു.കളര്‍ ടിവികളും എല്‍ സി ഡി ടി വി കളുമാണ്‌ ആദ്യഘട്ടത്തില്‍ ഇവിടെ ഉത്പാദിപ്പിക്കുക.

സാംസങ്ങിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ യൂണിറ്റാണിത്‌.ന്യൂഡല്‍ഹിക്കടുത്ത്‌ നോയിഡയിലുള്ള സാംസങ്ങ്‌ നിര്‍മ്മാണശാലയില്‍ 15 ലക്ഷം ഫ്ലാറ്റ്‌ ടി വികളും മൂന്ന്‌ ലക്ഷം എല്‍ സി ഡി ടി വികളും പ്രതിവര്‍ഷം നിര്‍മിക്കാനാകുന്നുണ്ട്‌. 30 ലക്ഷം അമേരിക്കന്‍ ഡോളര്‍ മുതല്‍ മുടക്കിയിട്ടുള്ള പുതിയ നിര്‍മാണശാലയില്‍ 350 ജീവനക്കാരാണ്‌ ഉള്ളത്‌.

ശ്രീ പെരുമ്പത്തൂരിലെ നിര്‍മാണശാലയില്‍ പ്രതിവര്‍ഷം 15 ലക്ഷം കളര്‍ ടി വി കള്‍ ഇവിടെ ഉത്പാദിപ്പിക്കാ‍നാകുമെന്നാണ്‌ കണക്ക്‌ കൂട്ടുന്നത്‌. ഇവിടെ മൊബെയില്‍ ഫോണ്‍ നിര്‍മാണം തത്കാലം ലക്‍ഷ്യമിടുന്നില്ലെന്ന്‌ സാംസങ്ങ്‌ ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ എസ്‌ സുത്ഷി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :