നിസാര പ്രോഗാമുപയോഗിച്ച് ഐസി‌എസ്‌ഇ ഡാറ്റാബേസ് ഇന്ത്യന്‍ വിദ്യാര്‍ഥി ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 6 ജൂണ്‍ 2013 (15:58 IST)
PRO
ന്യൂഡല്‍ഹി: അമേരിക്കയിലെ കോര്‍ണെല്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി പരീക്ഷയുടെ ഫലം അടങ്ങിയ ഡാറ്റാ ബേസ് ഹാക്ക് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഐസിഎസ്ഇ (പത്താം ക്ളാസ്), ഐഎസ്സി (പ്ളസ് ടു) പരീക്ഷാ ഫലങ്ങളുടെ ഡാറ്റാ ബേസ് ആണ് കൊല്‍ക്കത്ത സ്വദേശിയായ ദെബാര്‍ഗ്യ ദാസ് ഹാക്ക് ചെയ്തത്.

നിസാരമായ ഒരു പ്രോഗ്രാം ആണ് താന്‍ സൃഷ്ടിച്ചതെന്നും ഡാറ്റാ ബേസിന് അവേണ്ടത്ര സുരക്ഷയൊരുക്കിയിട്ടില്ലെന്നത് ഞെട്ടിക്കുന്നതാണെന്നും വിദ്യാര്‍ഥി ബ്ളോഗില്‍ എഴുതി. ഐസിഎസ്ഇ പരീക്ഷയിലെ മാര്‍ക്ക് ദാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ദെബാര്‍ഗ്യ ദാസ് മനസ്സിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

തങ്ങളുടെ പരീക്ഷാ ഫലം നേരത്തെ അറിയാന്‍ രണ്ടു സുഹൃത്തുക്കള്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ദെബാര്‍ഗ്യ ദാസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡാറ്റാബേസ് ഹാക്ക് ചെയ്തതെന്നാണ് സൂചന. സിബി‌എസ്‌എ വെബ്സൈറ്റും ദാസ് ഹാക്ക് ചെയ്തെന്നും സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :