ചുംബനത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കുന്ന സ്കൂള്‍: ഉടമ അറസ്റ്റില്‍

ഹൈദരാബാദ്‌| WEBDUNIA|
PRO
PRO
കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ഉടമ അറസ്റ്റിലായി. ഹൈദരാബാദ് ജീതിമെട്ല സുഭാഷ്‌ നഗറിലെ ശാന്തിനികേതന്‍ സ്‌കൂള്‍ ഉടമയും കറസ്‌പോണ്‍ഡന്റുമായ ശരത്‌ ചന്ദ്ര (45) ആണ് അറസ്റ്റിലായത്.

ശരത്‌ ചന്ദ്ര തന്നെ ഓഫിസില്‍ വിളിച്ചുവരുത്തി ചുംബിച്ചതായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പരാതിപ്പെട്ടത്. ചുംബിച്ച കാര്യം ആരോടും പറയാതിരുന്നാല്‍ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് തരാം എന്ന് ഇയാള്‍ വിദ്യാര്‍ഥിനിയോട് വാഗ്ദാനം ചെയ്തു. എന്നാല്‍ വീട്ടുകാരോട് വിവരം പറയാനാണ് ഭാവമെങ്കില്‍ സംഗതി വഷളാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി മാതാപിതാക്കളോട് കാര്യം പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ മറ്റ് വിദ്യാര്‍ഥിനികളും സ്കൂള്‍ ഉടമയ്ക്കെതിരെ പരാതിയുമായി രംഗത്ത് വരികയായിരുന്നു. തങ്ങളോട് ഉടമ മോശമായി പെരുമാറിയിട്ടുണ്ടെന്നും പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :