സാംസംഗ് വിലയിലും സ്മാര്‍ട്ടാണ്!

WEBDUNIA|
PRO
PRO
സ്മാര്‍ട് ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ ഏകാധിപത്യം അവസാ‍നിപ്പിക്കാന്‍ ചെറിയ ശ്രമങ്ങളല്ല എതിരാളികളായ നോക്കിയയും മറ്റു കമ്പനികളും നടത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യം വിലകുറച്ച് വിപണി പിടിച്ചെടുക്കാനായിരുന്നു എതിരാളികളുടെ ശ്രമം. പക്ഷേ അവര്‍ക്കിട്ട് സാംസംഗ് തിരിച്ചു പണികൊടുത്തു. ഗാലക്‌സി പരമ്പരയിലെ ഏറ്റവും വിലകുറഞ്ഞ അംഗമായ ഗാലക്‌സി സ്റ്റാര്‍ വിപണിയിലേക്കെത്തുകയാണ്. അതും പൂര്‍ണതയ്ക്ക് കോട്ടം തട്ടാതെ. ഇവന്റെ വിലയാകട്ടെ 5240 രൂപ മാത്രം.

നോക്കിയയുടെ ഫോണുകള്‍ക്കും, മൈക്രോമാക്‌സിന്റെയും കാര്‍ബണിന്റെയും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്ത്യയില്‍ പ്രിയം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സാംസംഗ്, ഗാലക്‌സി സ്റ്റാറുമായെത്തിയത്.

ഇതുവരെ സാംസംഗിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഗാലക്‌സി വൈ ( Samsung Galaxy Y ) ആയിരുന്നു. ഫീച്ചറുകള്‍, പ്രകടനം, രൂപകല്‍പ്പന എന്നീ കാര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉന്നത മൂല്യമാണ് ഗാലക്‌സി സ്റ്റാര്‍ നല്‍കുന്നത്.

ഡ്യുവല്‍ സിം, A5 1GHz പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.1 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോം, 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റേറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സ്റ്റോറേജ് 32 ജിബി വരെ വര്‍ധിപ്പിക്കാം. മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉള്ള ഗാലക്‌സി സ്റ്റാറില്‍ രണ്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്.

ഈ സ്മാര്‍ട്ട്‌ഫോണോടുകൂടി 5,240 രൂപയ്ക്കും 41,500 രൂപയ്ക്കും മധ്യേ വിലയുള്ള സാംസംഗിന്റെ 15 സ്മാര്‍ട്ട്‌ഫോണുകള്‍ ഗാലക്‌സി പരമ്പരയില്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗ് തന്നെയാണ് മുന്നില്‍. 43 ശതമാനമാണ് സാംസംഗിന്റെ വിപണി വിഹിതം. തൊട്ടുപിന്നില്‍ 13.3 ശതമാനവുമായി നോക്കിയയും, 8.2 ശതമാനവുമായി സോണിയുമുണ്ട് - സൈബര്‍മീഡിയ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :