പാകിസ്ഥാനും ഒളിമ്പിക് കമ്മറ്റിയില്‍ നിന്നും പുറത്ത് ?

മുംബൈ| WEBDUNIA|
PRO
ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാനേയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്നു പുറത്തായേക്കും. ഒളിമ്പിക് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടക്കുന്ന സാഹചര്യത്തിലാണിത്.

ഐഒസി വക്താവ് മാര്‍ക്ക് ആഡംസ് ആണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന്‍ ഒളിംപിക് അസോസിയേഷന്‍ അധികൃതരെയും സര്‍ക്കാര്‍ പ്രതിനിധികളെയും ഐഒസി ആസ്ഥാനത്തേക്കു ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചു. സര്‍ക്കാര്‍ ഈ ക്ഷണം നിരസിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതായി പാക്കിസ്ഥാന്‍ ഒളിംപിക് അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഇതേ കാരണത്താലാണു ഇന്ത്യയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. ഐഒസിയില്‍ നിന്നു ഇതോടെ ഫണ്ടുകള്‍ ലഭിക്കുകയില്ല.ഐഒസി യോഗങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കാനും സാധിക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :