ഇനി ഇസ്ലാമിക് ഫേസ്‌ബുക്ക് - സലാം വേള്‍ഡ് !

ജക്കാര്‍ത്ത| WEBDUNIA|
PRO
ഇസ്ലാം മതത്തിനു മാത്രമായി ഫേസ്‌ബുക്ക് വരുന്നു. ഇന്തോനേഷ്യയിലാണ് പുതിയ ഫേസ്‌ബുക്ക് ലോഞ്ച് ചെയ്യുന്നത്. പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിന്‍റെ പേര് ‘സലാം വേള്‍ഡ്’ എന്നാണ്. ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത് വരാന്‍ പോകുന്നത്.

പുതിയ സൈറ്റില്‍ ലഹരി പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍, അശ്ലീല പരാമര്‍ശങ്ങള്‍, അത്തരം ചിത്രങ്ങള്‍ എല്ലാം നിരോധിച്ചിട്ടുണ്ട്. സലാം വേള്‍ഡിലൂടെ സമൂഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും മഹത്വം ലോകത്തിനു പകര്‍ന്നു നല്‍കാന്‍ പരമാവധി സാധിക്കുമെന്ന് സലാം വേള്‍ഡിന്റെ ചെയര്‍മാന്‍ അബ്‌ദുള്‍ വഹദ് നിയാസാവ് പറഞ്ഞു.

ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ രൂപപ്പെടുത്തുന്ന സലാം വേള്‍ഡിന്റെ നിലവാരം മനസിലാക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1000 ടെസ്റ്റ് അക്കൌണ്ടുകള്‍ തുറന്നിട്ടുണ്ട്. ഫേസ്‌ബുക്കിന്റെ തനിപ്പകര്‍പ്പാണ് സലാം വേള്‍ഡെന്ന് ചെയര്‍മാന്‍ അബ്‌ദുള്‍ വഹദ് പറഞ്ഞു.

ഇപ്പോള്‍ ലോകത്ത് ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്തോനേഷ്യക്ക്. ട്വിറ്റര്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനവും ഇന്തോനേഷ്യയ്ക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :