ചാനല്‍ ലൈവില്‍ ഹിന്ദു ബാലനെ മതം മാറ്റി

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
റേറ്റിംഗ് കൂട്ടാന്‍ ചാനലുകള്‍ ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് പാകിസ്ഥാനിലെ ചാ‍നല്‍ സം‌പ്രേക്ഷണം ചെയ്ത മതം‌മാറ്റല്‍ ലൈവ്. ഹിന്ദു ബാലനെ മതം‌മാറ്റി ഇസ്ലാമാക്കുന്നതാണ് പാക് ടെലിവിഷനില്‍ ലൈവായി സം‌പ്രേക്ഷണം ചെയ്തത്.

ചൊവ്വാഴ്ച ആയിരുന്നു ടെലിവിഷന്‍ ഷോയുടെ സം‌പ്രേക്ഷണം. ചാനല്‍ സ്റ്റുഡിയോയില്‍ വച്ച് ഒരു ഇമാം ആണ് ബാലനെ മതം മാറ്റിയത്. ഇതിന് സാക്ഷികളായ പ്രേക്ഷകര്‍ ചേര്‍ന്ന് യുവാവിന് ഒരു മുസ്ലിം പേര് നിര്‍ദ്ദേശിക്കുക കൂടി ചെയ്തതോടെയാണ് ഷോ അവസാനിച്ചത്.

പാകിസ്ഥാനില്‍ ഇസ്ലാമിനുള്ള പ്രാധാന്യം മറ്റ് മതങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിന് പുറത്തുള്ളവരെ രാജ്യത്ത് രണ്ടാംകിട പൌരന്മാരായാണ് കണക്കാക്കുന്നതെന്നും പത്രം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :