ടി പി വധം: കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് പി മോഹനന്‍

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ തനിക്ക് പങ്കില്ലെന്ന് സി പി എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയംഗം പി മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്വേഷണ സംഘത്തിന് മുന്‍പാകെ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും മോഹനന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

താന്‍ കുറ്റം സമ്മതിച്ചെന്നു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അസത്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പി മോഹനനെ രണ്ടു ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു.

അതേസമയം, ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ടിപി വധത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നോ ടി പി കൊലപ്പെടുത്തുമെന്ന വിവരം അറിയാമെന്നോ മോഹനന്‍ സമ്മതിച്ചിട്ടില്ലെന്ന് പൊലീസ്‌ വൃത്തങ്ങള്‍ പരോക്ഷമായി കോടതിയില്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :