എയ്ഡ്സ്, അര്‍ബുദം തുടങ്ങിയ മാറാ രോഗങ്ങള്‍ കേവലം ഒരു ചെറിയ കല്ല് കൊണ്ടു നിര്‍ണ്ണയിക്കാനും ചികിത്സിക്കാനും കഴിയുമോ? കഴിയും എന്നാണ് മഹാരാഷ്ട്രയിലെ ഒരു സിദ്ധന് അവകാശപ്പെടുന്നത്.
മഹാരാഷ്ട്രയിലെ ത്രയംബക് ഗ്രാമത്തിലെ രഘുനാഥ് ദാസ് ആണ് ഈ അവാകാശവാദത്തിന് പിന്നില്‍. നാസിക് -ത്രയംബക് റോഡിന് സമീപമാണ് രഘുനാഥ് ദാസ് താമസിക്കുന്നത്. എയ്ഡ്സ്, അര്‍ബുദം തുടങ്ങിയവ ഉള്‍പ്പെടെ ഏത് രോഗവും തന്റെ കല്ല് ഉപയോഗിച്ച് കണ്ടെത്താമെന്നാണ് ദാസ് അവകാശപ്പെടുന്നത്. ഈ അസുഖങ്ങള്‍ ഭേദമാക്കാനും തനിക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
FILE
WD
രോഗിയുടെ ശിരസില്‍ തന്റെ ചെറിയ കല്ല് കൊണ്ടു ദാസ് സ്പര്‍ശിക്കുന്നു. തുടര്‍ന്ന് രോഗത്തെ കുറിച്ച് വിവരിക്കാന്‍ ആരംഭിക്കുകയും ചെയ്യും.പിന്നീടാണ് ചികിത്സ ആരംഭിക്കുന്നത്. തന്റെ തോട്ടത്തിലുള്ള വിവിധ സസ്യങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഔഷധക്കൂട്ടുകള്‍ കൊണ്ടാണ് ചികിത്സ. സസ്യങ്ങള്‍ അരച്ചുണ്ടാക്കിയ കുഴമ്പ് ശരീരത്തില്‍ പുരട്ടുന്നതോടെ രോഗിക്ക് ആശ്വാസം ലഭിക്കാന്‍ തുടങ്ങുന്നു.