ആഗോളമായി പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് വിവിധ ഭാഗങ്ങളിലായി 1100 തരം പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.യാത്രാമാര്‍ഗ്ഗങ്ങളില്‍ ഉണ്ടായ വിപ്ലവകരമായ മുന്നേറ്റമാണ് പകര്‍ച്ചവ്യാധികള്‍ ലോകവ്യാപകമായി പടരാന്‍ ഇടയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നു എന്നതാണ് വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാകുന്നത്.മൂന്ന് ദശകത്തിനിടെ ലോകത്ത് 39 പുതിയ രോഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. എയ്ഡ്സ്, സാര്‍സ്, ഇബോള പനി തുടങ്ങിയ രോഗങ്ങള്‍ വേഗത്തില്‍ പടരാന്‍ യാത്രാമാര്‍ഗ്ഗങ്ങളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം വഴിവച്ചു.പ്രതി വര്‍ഷവും 210 കോടിയിലധികം ജനങ്ങള്‍ വിമാനയാത്ര നടത്തുന്നുണ്ടെന്നാണ് കണക്ക്.
പ്രതിരോധ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സംയുക്തമായ നീക്കം വേണമെന്നും പുതിയ രോഗങ്ങള്‍ സൃഷ്ടിക്കുന്ന വൈറസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും സംഘടന ചൂണ്ടികാട്ടുന്നു.
പകര്‍ച്ചവ്യാധികള്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ലോകസുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ഏകോപിച്ചുള്ള നീക്കങ്ങള്‍ വേണമെന്നും സംഘടന നിര്‍ദേശിക്കുന്നു.