എയ്ഡ്സ്‌ ബോധവത്കരണം ശക്തമാക്കും

aids
FILEFILE
എച്ച്‌ ഐ വി ബാധിതരായ കുട്ടികള്‍ക്ക്‌ വിദ്യാലയത്തില്‍ നേരിടേണ്ടി വന്ന അയിത്തത്തിനെതിരെ രാഷ്ട്രീയ വ്യത്യാസം മറന്ന്‌ നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത്‌ വരുന്നു. രക്ഷിതാക്കളെ നേരില്‍ കണ്ട്‌ ബോധവത്കരണം നടത്താനാണ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌.സൗഹൃദസമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലും എയ്ഡ്സിനെതിരെ ബോധവത്കരണം നടത്താനാണ്‌ സര്‍ക്കാരിന്‍റെ നീക്കം.

നാല്‌ സ്ഥലങ്ങളിലായി ഉച്ചയ്ക്ക്‌ ഒന്നുമുതല്‍ വൈകീട്ട്‌ അഞ്ചുവരെയാണ്‌ യോഗങ്ങള്‍. പാമ്പാടി എംഡിഎല്‍പി സ്കൂള്‍, പള്ളിക്കുന്ന്‌ അങ്കണ്‍വാടി, പേഴമറ്റം അങ്കണ്‍വാടി, മഞ്ഞാടി ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലാണ്‌ യോഗങ്ങള്‍. യോഗങ്ങളില്‍ മന്ത്രിമാരായ എംഎബേബി, പികെശ്രീമതി, മാത്യു ടി തോമസ്‌, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, വി എന്‍ വാസവന്‍ എം എല്‍ എ, ജസ്റ്റിസ്‌ കെ ടി തോമസ്‌, സുകുമാര്‍ അഴീക്കോട്‌, തുടങ്ങിയവര്‍ പങ്കെടുക്കും.

ആശാകിരണ്‍ എന്ന സന്നദ്ധസംഘടയുടെ സംരക്ഷണയിലുള്ള അഞ്ച്‌ വിദ്യാര്‍ത്ഥികളാണ്‌ വിദ്യാലയവര്‍ഷം ആരംഭം മുതല്‍ കോട്ടയം പാമ്പാടിയിലെ എംഡിഎല്‍പി സ്കൂളില്‍ നിന്ന്‌ അയിത്തം നേരിടുന്നത്‌. ഇവടെ സ്കൂളില്‍ പ്രവേശിപ്പിച്ചാല്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കില്ലെന്ന പിടിവാശിയിലാണ്‌ രക്ഷിതാക്കള്‍.

കോട്ടയം:| WEBDUNIA|
വിദ്യാര്‍ത്ഥികളെ അതേ സ്കൂളില്‍ തന്നെ മറ്റ്‌ കുട്ടികള്‍ക്ക്‌ ഒപ്പം പഠിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ്‌ സര്‍ക്കാര്‍. എന്നാല്‍ മറ്റ്‌ വിദ്യാര്‍ത്ഥികളെ ടി സി വാങ്ങുമെന്ന്‌ രക്ഷിതാക്കളും നിലപാട്‌ എടുത്തിരിക്കുകയാണ്‌. ആശാകിരണിലെ കുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ സ്കൂളിന്‍റെ അംഗീകാരവും കുട്ടികളെ സ്കൂളില്‍ അയച്ചി‍ല്ലെങ്കില്‍ ആശാകിരണിന്‍റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന്‌ കാണിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ തലസ്ഥാനത്ത്‌ സംഘടിപ്പിച്ച യോഗത്തിലും നിലപാടില്‍ മാറ്റം വരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :