എയ്ഡ്സ്‌ ബോധവല്‍ക്കരണം നെറ്റിലും

aids
FILEFILE
യുവജനങ്ങളെ ബോധവത്കരിക്കാന്‍ നെറ്റിലൂടെയുള്ള ആശയ വിനിമയം കൂടുതല്‍ മികച്ചതാണ് എന്ന തിരിച്ചറിവിലാണ് നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ അസോസിയേഷന്‍. അതു കൊണ്ടു തന്നെ എയ്‌ഡ്സ് ബോധവല്‍ക്കരണത്തിന്‍റെ പുതിയ പാതയായി ഇന്‍റര്‍ നെറ്റിനെ ഇവര്‍ സ്വീകരിച്ചത്.

ഇന്ത്യയിലെ എച്ച്‌ ഐ വി ബാധിതരില്‍ മുന്നിലൊന്നും യുവജനങ്ങളാണ്‌. ഇത്തരക്കാരുടെ മുന്നില്‍ എയ്ഡ്സിനെതിരായ സന്ദേശം എത്തിക്കുകയാണ്‌ ഈ നീക്കത്തിലൂടെ ലക്‍ഷ്യമിടുന്നത്‌.

എച്ച്‌ ഐ വിയെ കുറിച്ച്‌ ബോധവത്കരണം നടത്താനുദ്ദേശിച്ചുകൊണ്ടുള്ള എസ്‌ എം എസ്‌ പ്രചാരണങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കും.കൂടുതല്‍ യുവതീയുവാക്കളെ എച്ച്‌ ഐ വിടെസ്റ്റ്‌ നടത്താന്‍ പ്രേരിപ്പിക്കു‍കയാണ്‌ ഈ പ്രചാരണത്തിന്‍റെ ലക്‍ഷ്യം.

ന്യൂഡല്‍ഹി: | WEBDUNIA|
എയ്ഡ്സിനെതിരെ ബോധവത്കരണം നടത്താന്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങളായ പത്ര-ദൃശ്യമാധ്യമ പരസ്യം , പോസ്റ്റര്‍ , ചുവരെഴുത്ത്‌, തെരുവ്‌ നാടകങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളാണ്‌ ഇത്രനാളും നാകോ ഉയോഗപ്പെടുത്തി‍യിരുന്നത്‌. ഇതാദ്യമായി നെറ്റും മൊബെയില്‍ ഫോണും എയ്ഡസ്‌ പോരാട്ടത്തിനുള്ള വേദിയാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :