എയ്ഡ്സ് രോഗിയെ പ്രവേശിപ്പിച്ചതിന് മര്‍ദ്ദനം

കൊല്‍ക്കത്ത| WEBDUNIA|
പശ്ചിമബംഗാളില്‍ എയ്ഡ്സ് രോഗിയെ പ്രവേശിപ്പിച്ചതിന് ഡോക്‍ടറെ ആശുപത്രി ഭരണാധികാരികള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം. മിഷന്‍ ഓഫ് മേഴ്സി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലാണ് സംഭവം.

മര്‍ദ്ദനമേറ്റ ഡോക്‍ടര്‍ വിനീത് മിത്തലിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സ്വപന്‍ മൊണ്ടലെന്ന 50 വയസുകാരനായ എയ്ഡ്സ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. രോഗം സങ്കീര്‍ണ്ണമായതിനെത്തുടര്‍ന്ന് രക്തം മാറ്റേണ്ടിയിരുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ മണ്ടലിനെ പ്രവേശിപ്പിച്ചതിനെ എതിര്‍ക്കുകയും മിത്തലിനെ മര്‍ദിക്കുകയും ചെയ്തു.

2005 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 5.2 മില്യണ്‍ എയ്ഡ്സ് രോഗികളാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :