സഹപ്രവര്‍ത്തകരുമായി സെക്‌സ് ചെയ്യുന്നതായി സ്വപ്‌നം കാണാറുണ്ടോ? അതിന്റെ രഹസ്യം ഇതാണ്

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (13:12 IST)
സ്വപ്‌നവും നമ്മുടെ ജീവിതവുമായി ചില ബന്ധങ്ങളൊക്കെയുണ്ട്. സെക്‌സ് സ്വപ്‌നങ്ങള്‍ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ചിലരുടെ ഹോബി തന്നെ അതാണ്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കാത്തവരുമായി സെക്‌സ് ചെയ്യുന്നത് പലരും കാണാറുള്ളതായി പറയാറുണ്ട്. ഇത് അവരെ കുഴയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മനസില്‍ ആഴത്തില്‍ നിറവേറ്റപ്പെടാതെ കിടക്കുന്ന ആഗ്രഹങ്ങളും സങ്കല്‍പങ്ങളുമാണ് ഇത്തരത്തില്‍ സ്വപ്‌നങ്ങളായി പുറത്തുവരുന്നത്. മാനസിക പ്രശ്‌നം ഉള്ളവരില്‍ സ്ഥിരമായി ഇത്തരം സ്വപ്‌നങ്ങള്‍ ഉണ്ടാകാം.

ഒരാള്‍ മറ്റൊരാളുടെ പങ്കാളിയുമായി ബന്ധപ്പെടുന്ന സ്വപ്‌നം കാണുന്നുവെങ്കില്‍ അയാള്‍ക്ക് കെട്ടുറപ്പുള്ള ലൈംഗിക ജീവിതം ഇല്ലെന്നാണ് അര്‍ത്ഥം. സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണുകയാണെങ്കില്‍ നിങ്ങള്‍ അവരെ ബഹുമാനിക്കുന്നതിന്റെ സൂചനയാവാം. അപരിചിതനെയാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :