ഈ കിടക്കയില്‍ 'സെക്‌സ്' പറ്റില്ല, രണ്ടാമത്തെ ആള്‍ കയറി കിടന്നാല്‍ ഒടിഞ്ഞുവീഴും; ഒളിംപിക് താരങ്ങള്‍ക്ക് പ്രത്യേക കിടക്ക

രേണുക വേണു| Last Modified ഞായര്‍, 18 ജൂലൈ 2021 (08:53 IST)

ജപ്പാനിലെ ഒളിംപിക് വില്ലേജില്‍ താരങ്ങള്‍ക്ക് പ്രത്യേക കിടക്ക സൗകര്യമൊരുക്കി അധികൃതര്‍. കാര്‍ഡ്‌ബോര്‍ഡുകൊണ്ട് തയ്യാറാക്കിയ ബെഡുകളാണ് ഒളിംപിക്‌സ് താരങ്ങള്‍ക്കായി നല്‍കുന്നത്. ഈ കിടക്കയില്‍ കിടന്നുകൊണ്ട് ലൈംഗികബന്ധത്തിനു സാധിക്കില്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമൂഹികഅകലം കൃത്യമായി പാലിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നടപടി. രണ്ടാമതൊരാള്‍ ഈ കിടക്കയില്‍ കയറി കിടന്നാല്‍ ഒടിഞ്ഞുവീഴും. ഒരാളുടെ ശരീരഭാരം മാത്രമേ ഈ കട്ടിലിന് താങ്ങാന്‍ സാധിക്കൂ. ഒടിഞ്ഞുവീണാല്‍ വീണ്ടും പഴയപടി ആക്കാനും സാധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :