മരണാനന്തര ജീവിതം സാധ്യമോ? മരണത്തെ മനുഷ്യന്‍ ഭയപ്പെടുന്നത് എന്തുകൊണ്ട്?

ബുദ്ധന്‍

PRO
PRO
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ മരണാനന്തര ജീവിതത്തെ ഒരു പരമാബദ്ധമായാണ് വീക്ഷിക്കുന്നത്. `ഹിന്ദുമതം പോലെയാണ്‌ മറ്റു മതങ്ങളും. ഓരോ തെറ്റിനും വലിയ ശിക്ഷകള്‍ വിധിച്ച്‌ മരണാനന്തരം നടപ്പിലാക്കുന്ന രീതിയാണ്‌ ഓരോ മതത്തിനുമുള്ളത്‌. അത്‌ വാസ്‌തവമല്ലെന്ന്‌ ഉത്തമ ബോധ്യമുള്ളതിനാലാണ്‌ പുരോഹിതന്മാര്‍ പോലും തെറ്റുചെയ്യുന്നത്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ്‌ സ്വര്‍ഗരാജ്യമെന്ന്‌ വിശ്വാസികളോട്‌ പറയുന്ന ക്രൈസ്‌തവ പുരോഹിതന്മാര്‍ അധ്വാനിക്കുകയോ ഭാരംചുമക്കുകയോ ചെയ്യാറില്ലല്ലോ.

നരകം പോലെ തന്നെ സ്വര്‍ഗവും മിഥ്യയാണ്‌. മരണാനന്തര ജീവിതമെന്നത്‌ പരമാബദ്ധമാണ്‌. ശാസ്‌ത്രം തരിമ്പു പോലും അത്‌ വിശ്വസിച്ചിട്ടില്ല. മരണാനന്തരമുള്ള സ്വര്‍ഗ-നരക വാസങ്ങളും അബദ്ധമാണ്‌. അവിശ്വാസികള്‍ക്ക്‌ നരകം ഉറപ്പാണെന്ന്‌ എല്ലാ മതങ്ങളും പറയുന്നു. ഒരു മതവിശ്വാസിയെ സംബന്ധിച്ച്‌ മറ്റു മതവിശ്വാസികളെല്ലാം അവിശ്വാസികളാണ്‌. അങ്ങനെയാണെങ്കില്‍ മതവിശ്വാസികള്‍ ഉണ്ടെന്ന്‌ പറയുന്ന നരകത്തില്‍ പരേതരെല്ലാം ഉണ്ടാകണമല്ലോ.'

അടുത്ത പേജില്‍: മരിച്ചവരെ ജീവിപ്പിക്കാം
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :