മരണാനന്തര ജീവിതം സാധ്യമോ? മരണത്തെ മനുഷ്യന് ഭയപ്പെടുന്നത് എന്തുകൊണ്ട്?
ബുദ്ധന്
PRO
PRO
മതങ്ങളെല്ലാം പറയുന്നത് ഒരു കാര്യമാണ്. ആത്മാവിന് നാശമില്ല. മരണമെന്നത് താല്ക്കാലികമായ അവസ്ഥയാണ്. ബൈബിളില്‍ ഇങ്ങനെ പറയുന്നു: ‘നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പെടും (മത്താ.25:46)‘.
അര്ജുനന് ഗീതോപദേശം നല്കിയ കൃഷ്ണന് മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെ: ‘ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ് ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത് ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്- തങ്ങൾ നിത്യനായ ആത്മാവാണ് എന്ന് അനുഭവത്തില്‍ അറിഞ്ഞ അവര്‍ക്ക് അതുകാരണം തന്നെ മരണം എന്ന അവസ്ഥയില്‍ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകള്‍ ഇനിയങ്ങോട്ട് വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോള്‍ വെറുതേ വേണ്ടാത്ത രീതിയില്‍ ദുഃഖിക്കുകയാണ്, ഇവര്‍ മരിച്ചു പോകും എന്നോര്‍ത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.‘
ഇതേ ആശയം തന്നെയാണ് മുസ്ലീംങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുറാനും പങ്കു വയ്ക്കുന്നത്. മരണം മൂലം ജീവിതം അവസാനിക്കുകയല്ല, അതിന്റെ ദശയില്‍ നിന്ന് മറ്റൊരു ദശയിലേക്കുള്ള ഒരു പരിവര്‍ത്തനം മാത്രമാണ് സംഭവിക്കുന്നത്. മനുഷ്യന് മരണമടഞ്ഞതു മുതല്‍ പരലോകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നതുവരെ ഉള്ള കാലത്തിന് ബര്‍സഖ് എന്ന് പറയുന്നു.
പരലോക വിശ്വാസികള്‍ക്ക് മൗലികമായ യാതൊരു നഷ്ടവും ഇഹത്തിലോ പരത്തിലോ സംഭവിക്കാനില്ല. കാരണം, പരലോകത്തിന് വേണ്ടി ഒരു വിശ്വാസി ചെയ്യേണ്ടത് സല്‍പ്രവൃത്തികള്‍ പരമാവധി അനുഷ്ഠിക്കുകയും ദുഷ്പ്രവൃത്തികള്‍ പരമാവധി ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു ജീവിതരീതി സ്വീകരിച്ചാല്‍ ഇഹലോകത്തും സല്‍ഫലമാണ് ഉണ്ടാവുക. ദൈവികമതത്തില് വിലക്കിയ ദുര്‍വൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ആത്യന്തികമായി കഷ്ടനഷ്ടങ്ങളേ ഉണ്ടാകൂ. മതങ്ങള്‍ ഇങ്ങനെ സത്പ്രവൃത്തിയുടെയും ദുഷ്പ്രവര്‍ത്തിയുടെയും അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ ആധുനിക ലോകത്തില്‍ ഇതിനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തുന്നവരുണ്ട്.
അടുത്ത പേജില്‍: മരണാനന്തര ജീവിതമെന്നത് പരമാബദ്ധമാണ്