കല്ല് തന്‍റെ ഗുരുവില്‍ നിന്ന് ലഭിച്ചതാണെന്നാണ് ബാബ പറയുന്നത്. ദീര്‍ഘകാലം ആദിവാസികളോടൊത്തു ജീവിച്ചപ്പോള്‍ ലഭിച്ച അറിവാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ തോട്ടത്തിലുള്ള കള്ളിമുള്‍ ചെടി ഉള്‍പ്പടെ ഉള്ളവയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഔഷധം ഉപയോഗിച്ചാണ് ചികിത്സ. ഈ ഔഷധം രോഗിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന് ബാബ അവകാശപ്പെടുന്നു. മറ്റുളള ഔഷധങ്ങള്‍ രോഗത്തെ ആണ് ചികിസിക്കുന്നത്.
തനിക്ക് 70 വയസുണ്ടെന്നാണ് ബാബ അവകാശപ്പെടുന്നത്. എന്നാല്‍ കാഴ്ചയില്‍ 40-45 വയസിനപ്പുറം തോന്നില്ല. എല്ലാ രോഗികള്‍ക്കും ഒരേ ഔഷധമാണ് നല്‍കുന്നതെന്നതും ദുരൂഹത ഉണര്‍ത്തുന്നു.
FILE
WD
ബാബയ്ക്കെതിരെ 2006 ഏപ്രിലില്‍ കേസ് നല്‍കിയിട്ടുണ്ടെന്ന് അന്ധവിശ്വാസ നിവാരണ സമിതി അധ്യക്ഷന്‍ ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ പറഞ്ഞു. എന്നാല്‍, കേസിന്മേല്‍ ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.