രഘുനാഥ് ബാബയുടെ ആശ്രമത്തിലേക്ക് ചെന്നാല്‍ വന്‍ ജനക്കൂട്ടത്തെ ആണ് കാണാന്‍ കഴിയുക. ബാബയുടെ സിദ്ധികളെ കുറിച്ച് കേട്ടറിഞ്ഞെത്തിയവരാണ് ഇവര്‍. ദിനം പ്രതി ആയിരക്കണക്കിന് പേരാണ് ബാബയെ കാണാനെത്തുന്നത്.
ആശ്രമത്തിലെ വലിയ ഹാളിലെ കട്ടിലില്‍ 40-45 വയസ് തോന്നിക്കുന്ന ബാബ ഇരിക്കുന്നതാണ് നമുക്ക് ആദ്യം ദൃശ്യമാകുക. തോട്ടടുത്തിരിക്കുന്ന രോഗിയുടെ ശിരസില്‍ തന്‍റെ കല്ല് കൊണ്ട് ബാബ സ്പര്‍ശിക്കുന്നു. പിന്നീട് എന്തോക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നതും കാണാനാകും. കുറച്ച് അനുയായികളും ബാബയ്ക്ക് ചുറ്റുമുണ്ടാകും. രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും ബാബ പറയുന്നത് കേട്ടാല്‍ അതിശയിച്ചുപോകും.
WEBDUNIA|
FILE
WD
രോഗിക്ക് നേരിട്ട് എത്താനായിലെങ്കിലും ഫോട്ടോ ലഭിച്ചാല്‍ ബാബയുടെ ചികിത്സ ലഭ്യമാണ്. ഫോട്ടോയിലൊ രോഗിയുടെ വസ്ത്രങ്ങളിലോ തന്‍റെ കല്ല് കൊണ്ട് ബാബ സ്പര്‍ശിക്കുന്നു. തുടര്‍ന്ന് രോഗ നിര്‍ണ്ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യും.