ഇത്തവണ ഐപിഎല്ലിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ

അഭിറാം മനോഹർ| Last Modified ശനി, 29 ഓഗസ്റ്റ് 2020 (10:45 IST)
2020 സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങളുടെ പട്ടികയുമായി മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണർ ആകാശ് ചോപ്ര. അഞ്ച് പേരുള്ള പട്ടികയിൽ ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സൂപ്പർ താരം യശ്വസി ജൈസ്‌വാളിനെയാണ്. രാജസ്ഥാൻ ജൈസ്‌വാളിനെ ഓപ്പണറായി പരീക്ഷിക്കുമെന്നും താരം നിരാശപ്പെടുത്തില്ലെന്നും ചോപ്ര പറയുന്നു.

കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ യുവതാരം രവി ബിഷ്‌ണോയിയാണ് രണ്ടാമത്തെ താരം. രവി ബിഷ്‌ണോയ് ഇത്തവണ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ബാറ്റ്സ്മാൻ വിരാട് സിംഗാണ് പട്ടികയിൽ മൂന്നാമത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം നടത്തിയ റിയാൻ പരാഗ്. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദേവ്‌ദത്ത് പടിക്കൽ എന്നിവരും ശ്രദ്ധിക്കേണ്ട താരങ്ങളാണെന്ന് ചോപ്ര പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :