എന്തുകൊണ്ട് ധോണി മഹാനായ നായകനാവുന്നു: ഉത്തരവുമായി ബ്രാവോ

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (19:46 IST)
ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത അടുപ്പം സൂക്ഷിക്കുന്ന കളിക്കാരാനാണ് വിൻഡീസ് താരവും ഐപിഎല്ലിൽ സഹതാരവുമായ ഡ്വെയിൻ ബ്രാവോ. ധോണിയുടെ വിരമിക്കലിന് പിന്നാലെ ധോണി എന്ന നായകനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് ധോണി ഇനിയും കളിച്ചുകാണണമെന്നാണ് ആഗ്രഹം. എനാൽ ഒരു ഘട്ടത്തിൽ ആർക്കും കളി നിർത്തേണ്ടതയി വരും. കളിക്കാരനെന്ന നിലയില്‍ വളരെയധികം നിരീക്ഷിക്കുന്ന ആളാണ് ധോണി. സമ്മര്‍ദ്ദത്തില്‍ ഒരിക്കലും ഭയപ്പെടാറില്ല. എപ്പോളും സഹതാരങ്ങൾക്ക് വിശ്വാസവും ആത്മധൈര്യവും നൽകുന്നു. ഇതെല്ലാമാണ് മഹാനായ നായകനെന്ന നിലയിൽ ധോണിയെ അടയാളപ്പെടുത്തുന്നത് ബ്രാവോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :