ഐപിഎൽ തുടങ്ങും മുൻപെ ഡൽഹിക്ക് തിരിച്ചടി, വെടിക്കെട്ട് ഓപ്പണിംഗ് താരത്തിന് പരിക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (14:52 IST)
തുടങ്ങും മുൻപ് ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. ഡൽഹി ഓപ്പണറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരവുമായ ജേസൺ റോയ് പരിക്ക് മൂലം ഇത്തവണ ഐപിഎല്ലിൽ മത്സരിക്കില്ല.റോയിക്ക് പകരക്കാരനായി ഓസ്ട്രേലിയന്‍ ഇടം കൈയന്‍ പേസര്‍ ഡാനിയേല്‍ സാംസിനെയാണ് ഡല്‍ഹി പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കിനെ തുടർന്ന് പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്നും ജേസൺ റോയ് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലിൽ നിന്നും താരം പിന്മാറുന്നത്.റോയിക്ക് പകരം ഡല്‍ഹി ടീമിലെടുത്ത ഓസീസിന്റെ ഡാനിയേല്‍ സാംസ് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനത്തെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിലും സാംസ് ഇടം നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :