700 വിക്കറ്റുകൾ നേടാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല: ആൻഡേഴ്‌സൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2020 (17:41 IST)
ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ബൗളറാണ് ഇംഗ്ലീസ് പേസറായ ജെയിംസ് ആൻഡേ‌ഴ്‌സൺ. ഇപ്പോളിതാ മുരളീധരനും ഷെയ്ന്‍ വോണിനുമൊപ്പം 700 വിക്കറ്റുകള്‍ എന്ന നേട്ടവും താന്‍ സ്വന്തമാക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 38ക്കാരനായ താരം.

എന്തുക്കൊണ്ട് എനിക്ക് ആയിക്കൂടാ? 700 വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കാതിരിക്കാനുള്ള ഒരു കാരണവും താൻ കാണുന്നില്ലെന്ന് ആൻ‌ഡേഴ്‌സൺ വ്യക്തമാക്കി. ഇപ്പോഴും ഫിറ്റ്‌നസ് നിലനിർത്താൻ കഠിനമായി അധ്വാനിക്കുന്നു. ടീമിനായി ഇനിയും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :