ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ടിന്റെ പണി, ക‌ളിക്കാരനുൾപ്പടെ നിരവധിപേർക്ക് കൊവിഡെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (18:21 IST)
മത്സരങ്ങൾ തുടങ്ങാൻ ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി. കളിക്കാരനുൾപ്പടെ ചെന്നൈ ടീമിലെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പി‌ടിഐ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യയുടെ ഏകദിന ടി20 ടീമിൽ അംഗമായ വലം കയ്യൻ മീഡിയം പേസർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.

കളിക്കാരന്
പുറമെ ചെന്നൈ ടീം മാനേജ്മെന്റിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും സോഷ്യല്‍ മീഡിയ ടീമിലെ രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചെന്നൈ ടീമിന്റെ കാലാവധി വീണ്ടും നീട്ടി.ഇന്ന് പരിശീലനത്തിന് ഇറങ്ങാനിരുന്ന തീരുമാനം നേരത്തെ ചെന്നൈ അടുത്ത മാസം ഒന്നിലേക്ക് മാറ്റിയിരുന്നു. അതേസമയം കളിക്കാരനുൾപ്പടെ സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈ ടീമിന്റെ തയ്യാറെടുപ്പുകളെ പ്രതികൂലമായി തന്നെ ബാധിച്ചേക്കും.

ചെന്നൈ ടീം ദുബായിലെ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ഇന്ന് പരിശീലനത്തിനത്തിന് ഇറങ്ങേണ്ടതായിരുന്നു. ഇതിനിടെയാണ് സംഘത്തിലെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായ വാർത്തട്ട്തുവന്നിരിക്കുന്നത്. ഇത് മറ്റ് ടീമുകൾക്കിടയിലും വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. അടുത്ത മാസം 19ന് യുഎഇയിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :