"അനിയന്റെ മരണം മറച്ചുവെച്ച കുടുംബം": ക്രിക്കറ്റ് വെറും കളി മാത്രമല്ല, ജീവിതം കൂടിയാണ്: നിങ്ങളറിയണം ചേതൻ സക്കറിയയുടെ ജീവിത‌കഥ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (12:57 IST)
ഐപിഎല്ലിൽ നായകനായി തകർത്താടി‌യ വാർ‌ത്തകളിൽ ഇടം പിടിക്കുമ്പോൾ
പഞ്ചാബ്- രാജസ്ഥാൻ മത്സരം മറ്റൊരു താരത്തിന്റെ ഉദയത്തിന് കൂടിയാണ് സാക്ഷിയായത്. കളിക്കളത്തിന് പുറത്തും അസാമാന്യമായ പോരാട്ടങ്ങൾ നടത്തിയ ചേതൻ സക്കറിയയുടെ അരങ്ങേറ്റം കൂടിയായിരുന്നു അത്. മത്സരത്തിൽ 31 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടിയ സക്കറിയ ഒരു മികച്ച ക്യാച്ചും മത്സരത്തിൽ നേടി.

മത്സരത്തിന് പിന്നാലെ ചേതൻ സക്കറിയയുടെ അമ്മയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഞങ്ങൾ കടന്നു പോയ വേദനയും കഷ്ടപ്പാടുകളും മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ഞാന്‍ കരുതുന്നത്.എന്റെ രണ്ടാമത്തെ മകന്‍, ചേതനേക്കാള്‍ ഒരു വയസിന് ഇളയവനായിരുന്നു, ഒരു മാസം മുമ്പാണ് അവൻ ആത്മഹത്യ ചെയ്യുന്നത്. ആ സമയം ചേതന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആറാമത്തെ താരമായാണ് അവന്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. സഹോദരന്റെ മരണ വാര്‍ത്ത അവനെ ഞങ്ങള്‍ 10 ദിവസത്തേക്ക് അറിയിച്ചില്ല. പകരം അച്ഛന് സുഖമില്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്.

അച്ഛന്റെ ആരോഗ്യത്തെ കുറിച്ച് അറിയാൻ വിളിക്കുമ്പോഴെല്ലാം അവന്‍ അനിയനോട് സംസാരിക്കണമെന്ന് പറയുമായിരുന്നു. പക്ഷെ ഞാന്‍ വിഷയം മാറ്റും. അച്ഛനോടും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. പക്ഷേ ഒരു നാൾ ഞാൻ ഹൃദയം തകർന്ന് പൊട്ടികരഞ്ഞു. സഹോദരന്റെ മരണത്തെ പറ്റിയറിഞ്ഞ ചേതൻ ഒരാഴ്ച ആരോടും മിണ്ടിയിരുന്നില്ല. ഒന്നും കഴിച്ചതുമില്ല. രണ്ടു പേരും വളരെ അടുപ്പമുള്ളവരായിരുന്നു അമ്മ പറയുന്നു.

ദുരന്തം കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനകം തന്നെ ചേതന്‍ ഐപിഎല്‍ കോണ്‍ട്രാക്റ്റ് കിട്ടി. 1.20 കോടിയ്ക്കായിരുന്നു കരാര്‍. ഞങ്ങൾ സ്വപ്‌നത്തിലാണെന്ന് കരുതി. സാമ്പത്തികമായി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അമ്മ പറയുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Shashank Singh: 'എന്റെ സെഞ്ചുറി നോക്കണ്ട, നീ കളിക്കൂ'; ...

Shashank Singh: 'എന്റെ സെഞ്ചുറി നോക്കണ്ട, നീ കളിക്കൂ'; ശ്രേയസ് പറഞ്ഞെന്ന് ശശാങ്ക്
ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടാതിരിക്കാന്‍ പ്രധാന കാരണം അവസാന ഓവറില്‍ സ്‌ട്രൈക്ക് ...

Shreyas Iyer: കൊല്‍ക്കത്ത ഇത് കാണുന്നുണ്ടോ? പഞ്ചാബിനായുള്ള ...

Shreyas Iyer: കൊല്‍ക്കത്ത ഇത് കാണുന്നുണ്ടോ? പഞ്ചാബിനായുള്ള ആദ്യ കളിയില്‍ തകര്‍ത്തടിച്ച് ശ്രേയസ്, സെഞ്ചുറി 'ഭാഗ്യമില്ല'
27 പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ പഞ്ചാബ് നായകന്‍ പിന്നീട് 97 ലേക്ക് എത്തിയത് വെറും ...

Glenn Maxwell: അങ്ങനെ എന്നെ വെട്ടിക്കാന്‍ നോക്കണ്ട; വീണ്ടും ...

Glenn Maxwell: അങ്ങനെ എന്നെ വെട്ടിക്കാന്‍ നോക്കണ്ട; വീണ്ടും 'മുട്ട'യിട്ട് മാക്‌സ്വെല്‍, നാണക്കേടിന്റെ റെക്കോര്‍ഡ്
നേരത്തെ ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം 18 ഡക്കുമായി ഒന്നാം സ്ഥാനം ...

കേരള ബ്ലാസ്റ്റാഴ്‌സിന്റെ പുതിയ ആശാന്‍, കപ്പെടുക്കാന്‍ ...

കേരള ബ്ലാസ്റ്റാഴ്‌സിന്റെ പുതിയ ആശാന്‍, കപ്പെടുക്കാന്‍ സ്‌പെയിനില്‍ നിന്നും ഡേവിഡ് കാറ്റാല വരുന്നു
സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം കാറ്റാല ഉടന്‍ ചേരുമെന്നാണ് ...

ഡേറ്റ് ഒന്ന് കുറിച്ചുവെച്ചോളു, ഏപ്രിൽ 17: ഐപിഎല്ലിൽ 300 ...

ഡേറ്റ് ഒന്ന് കുറിച്ചുവെച്ചോളു, ഏപ്രിൽ 17: ഐപിഎല്ലിൽ 300 റൺസ് പിറക്കുന്ന മത്സരം പ്രവചിച്ച് ഡെയ്ൽ സ്റ്റെയ്ൻ
ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന നാല് സ്‌കോറുകളില്‍ മൂന്നും നിലവില്‍ സണ്‍റൈസേഴ്‌സിന്റെ ...