മിക്ക ഓവറുകളിലെയും ആദ്യ ബോൾ പിഴച്ചു, പരാജയകാരണം മോശം ബൗളിങ്ങെന്ന് ഡേവിഡ് വാർണർ
കൊൽക്കത്തക്കെതിരായ പരാജയത്തിന് കാരണം ബൗളിങ്ങിലെ പിഴവുകളാണെന്ന് സമ്മതിച്ച് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. ടോസ് നേടി ബൗളിങ് തിരെഞ്ഞെടുത്തപ്പോൾ കൊൽക്കത്ത ഇത്രയും റൺസ് നേടുമെന്ന് കരുതിയില്ല. വാർണർ പറഞ്ഞു.
പിച്ചുമായി കൊൽക്കത്ത മനോഹരമായി പൊരുത്തപ്പെട്ടു. ഈ പിച്ചിൽ ഇത്രയും റൺസ് നേടുമെന്ന് കരുതിയില്ല. മിക്ക ഓവറുകളിലും ആദ്യ ബോൾ കൃത്യമായി എറിയുന്നതിൽ പരാജയപ്പെട്ടു. അവസാന ഓവറുകളിൽ ഒരുപാട് റൺസ് വിട്ടുകൊടുക്കുകയും ചെയ്‌തു. ഇത് തിരിച്ചടിയായി. വാർണർ പറഞ്ഞു.