1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Steve smith is the main problem in RR Team says gambhir

രാജസ്ഥാന്റെ പ്രധാനപ്രശ്‌നം തന്നെ ക്യാപ്‌റ്റനാണ്, സൂപ്പർതാരം ടീമിൽ നിന്നും മാറി നിൽക്കണമെന്ന് ഗംഭീർ

രാജസ്ഥാൻ റോയൽസ്
രാജസ്ഥാൻ ടീമിൽ നിന്നും സൂപ്പർതാരം സ്റ്റീവ് സ്മിത് മാറിനിൽക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ ഗൗതം ഗംഭീർ. തുടക്കത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ സ്മിത്തിന് സ്ഥിരത കൈവരിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ടീമിലെ താരങ്ങളെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ക്യാപ്‌റ്റനെന്ന രീതിയിൽ സ്മിത്തിന് സാധിക്കുന്നില്ലെന്നും ഗംഭീർ പറയുന്നു.
 
ആർച്ചറെ പോലൊരു മികച്ച ഓൾറൗണ്ടർ ഉണ്ടായിട്ട് പോലും താരത്തെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സ്മിത്തിനാകുന്നില്ല. ആർച്ചർക്ക് പിന്തുണ നൽകാൻ കഴിയുന്ന പേസ് നിര ടീമിനില്ല,അതിനാൽ ഫോം കണ്ടെത്താനാകാത്ത സ്മിത്ത് സ്വയം മാറി ആ സ്ഥാനത്ത് വിൻഡീസ് പേസറായ ഓഷെയ്‌ൻ തോമസിന് അവസരം നൽകുകയാണ് വേണ്ടത്. രാജ്സ്ഥാന്റെ പ്രധാന പ്രശ്‌നം തന്നെ അവരുടെ നായകനാണെന്നും ഗംഭീർ തുറന്നടിച്ചു.
അടുത്ത ലേഖനം
പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതലോ, ഐപിഎലിൽ മറ്റു താരങ്ങളുടെ മികച്ച പ്രകടനമോ ?