അവൻ മൂന്ന് ഫോർമാറ്റിലും കളിക്കും, ലോകകപ്പും നേടും: യുവതാരത്തെ പുകഴ്‌ത്തി ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2020 (19:37 IST)
ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച യുവതാരം കാർത്തിക് ത്യാഗിയെ പുകഴ്‌ത്തി എസ് ശ്രീശാന്ത്. ടീം ഇന്ത്യക്കായി ഭാവിയിൽ എല്ലാ ഫോർമാറ്റിലും താരത്തെ ഉടൻ കാണാനാകുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. അനായാസമായി ബൗളിങ് ചെയ്യാനാകുക എന്നത് വലിയ കഴിവാണ്. കാർത്തിക് അത്തരത്തൊലൊരു കളിക്കാരനാണ്. അയാളൊരു മാച്ച് വിന്നറാാണ്. ടീം ഇന്ത്യക്കൊപ്പം കാർത്തിക് ലോകകപ്പ് നേടും എന്നാണ് എന്റെ വിശ്വാസം ശ്രീശാന്ത് പറഞ്ഞു.

അതേസമയം ഒരു ഉപദേശവും കാർത്തിക് ത്യാഗിക്കായി ശ്രീശാന്ത് പങ്കുവെച്ചു.കാര്‍ത്തിക് ത്യാഗിയുടെ ചാട്ടം അല്‍പം കൂടുതലാണ്. അതിനാല്‍ ക്രീസിനെ നന്നായി ഉപയോഗിക്കാന്‍ കഴിയില്ല. ആ പ്രശ്‌നം പരിഹരിച്ചാൽ അവന് കൂടുതൽ മികവ് കാണിക്കാൻ കഴിയും ശ്രീ പറഞ്ഞു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ യുവ പേസ് ജോഡിയായ ശിവം മാവിയേയും നാഗർകോട്ടിയേയും ശ്രീശാന്ത് പ്രശംസിച്ചു.യുവ പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ്' എന്നും
ശ്രീശാന്ത് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :