അനുബന്ധ വാര്ത്തകള്
- വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു, അതിന് ഫലവും ലഭിച്ചു: മുംബൈയുടെ വിജയത്തിൽ രോഹിത് ശർമ
- ഇതുവരെ ടീം നന്നായി കളിച്ചു, കപ്പും മുംബൈ തന്നെ നേടുമെന്ന് ഹാർദ്ദിക് പാണ്ഡ്യ
- പഴയതെല്ലാം നമുക്ക് മറക്കാം, ഉപനായക സ്ഥാനവും കാര്യമാക്കേണ്ട, രോഹിത് കളിയ്ക്കാൻ സന്നദ്ധനാണ്: ഗവാസ്കർ
- ഐസിസി ഏകദിന റാങ്കിങ് പുറത്ത്, ആദ്യ സ്ഥാനങ്ങളിൽ കോലിയും ഹിറ്റ്മാനും തന്നെ
- നിങ്ങൾക്ക് രാജ്യമാണോ ക്ലബാണോ വലുത്? രോഹിത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
വിജയം സ്വന്തമാക്കിയ ശേഷം അമ്പരപ്പിച്ച പ്രവർത്തി, കയ്യടിക്കാം ഈ നായകന്
ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചത്. മുംബൈ വലിയ വിജയം സ്വന്തമാക്കിയപ്പോൾ പക്ഷേ ടീമിലെ ലെഗ് സ്പിന്നറായ രാഹുൽ ചഹറിന് മത്സരത്തിൽ തിളങ്ങാനായില്ല. മത്സരത്തിൽ രണ്ട് ഓവറുകൾ എറിഞ്ഞ താരം 35 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റുകളൊന്നും സ്വന്തമാക്കാനും താരത്തിനായില്ല. എന്നാൽ പൂർണനിരാശയിൽ നിൽക്കുന്ന താരത്തിനൊപ്പം നിന്നുകൊണ്ടാണ് താൻ എന്തുകൊണ്ടാണ് നായകനെന്ന നിലയിൽ വ്യത്യസ്‌തനാകുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് രോഹിത് ശർമ.
മത്സരത്തിൽ നിരാശനായി നിന്ന ചഹറിനോട് മത്സരശേഷം ഡ്രെസിങ് റൂമിലേക്ക് നയിക്കാൻ ആവശ്യപ്പെടുകയാണ് രോഹിത് ചെയ്‌തത്. മത്സരത്തിൽ നിരാശനായി നിൽക്കുന്ന താരത്തിനോട് ടീം എപ്പോഴും ഒപ്പമുണ്ടാകുമെന്ന് കാണിച്ചുകൊടുക്കുകയാണ് താരം ചെയ്‌തത്. എന്തായാലും മുംബൈ നായകന്റെ പ്രവർത്തിയിൽ വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്തിൽ നിന്നും ലഭിക്കുന്നത്.