നിങ്ങൾക്ക് രാജ്യമാണോ ക്ലബാണോ വലുത്? രോഹിത്തിനെതിരെ രൂക്ഷവിമർശന‌വുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (15:14 IST)
ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ വൈസ് ക്യാപ്‌റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ രോഹിത് ശർമയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ദിലീപ് വെങ്‌സർക്കാർ. ഐപിഎല്ലിൽ ചൊവ്വാഴ്ച നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി രോഹിത് കളിക്കാനിറങ്ങിയതിനെയാണ് അദ്ദേഹം വിമർശിച്ചത്.

നേരത്തെ പരിക്ക് കാരണം തൊട്ടുമുൻപത്തെ മത്സരങ്ങളിൽ രോഹിത് കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും രോഹിത്തിനെ മാറ്റിനിർത്തിയിരുന്നു. ടീമിലേക്ക് പരിക്ക് പൂർണമായും മാറിയോ എന്ന് ഉറപ്പു‌വരുത്തിയ ശേഷം താരത്തെ ടീമിലേക്ക് എടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാൽ പരിക്കിനെ കുറിച്ച് ഇത്രയും ആശങ്കകൾ നില‌നിൽക്കെ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈക്ക് വേണ്ടി രോഹിത് കളിക്കളത്തിലിറങ്ങിയതാണ് പുതിയ വിമർശനങ്ങൾക്ക് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :